വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക
Oct 2, 2026 05:22 PM | By PointViews Editor

ഇന്റർനെറ്റിൽ കസ്റ്റമർ കെയർ നമ്പറുകൾ തിരയുന്നത് ചിലപ്പോൾ വലിയൊരു തട്ടിപ്പിന് ഇരയാകാനുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം. അതിനാൽ ഇന്റർനെറ്റിലും മറ്റും ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക.തട്ടിപ്പുകാർ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്നു. സഹായത്തിനായി ഉപഭോക്താവ് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ പലപ്പോഴും കോൾ കണക്റ്റ് ആകില്ല. തുടർന്ന്, കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഉപഭോക്താവിനെ തിരികെ വിളിക്കുന്നു. പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. രജിസ്ട്രേഷൻ ഫീസ്, വെരിഫിക്കേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ 5 രൂപ പോലുള്ള ചെറിയ തുക അടയ്ക്കാനും ആവശ്യപ്പെട്ടേക്കാം. ഇത്തരം മാർഗങ്ങളിലൂടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കി വലിയ സാമ്പത്തിക നഷ്ടം വരുത്താൻ തട്ടിപ്പുകാർക്ക് സാധിച്ചേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

- സാധാരണ ഗൂഗിൾ തിരച്ചിലിലൂടെ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ കണ്ണടച്ച് വിശ്വസിക്കരുത്. സേവനങ്ങൾക്കായി സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഔദ്യോഗിക ആപ്പോ മാത്രം ഉപയോഗിക്കുക.

- ആവശ്യപ്പെട്ടാലും റിമോട്ട് ആക്‌സസ്, സ്‌ക്രീൻ ഷെയറിംഗ് തുടങ്ങിയ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.

- കസ്റ്റമർ കെയർ ഏജന്റാണെന്ന് പറഞ്ഞ് രജിസ്ട്രേഷൻ ഫീസ്, വെരിഫിക്കേഷൻ ഫീസ് തുടങ്ങിയവ ആവശ്യപ്പെട്ടാൽ പണം നൽകരുത്.

- ഒ ടി പി, പിൻ, പാസ്‌വേഡ്, ബാങ്ക്/കാർഡ് വിവരങ്ങൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.

- ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിക്കുക. തുടർന്ന്, സാധ്യമെങ്കിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്/ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടുക. ആവശ്യമായാൽ ഔദ്യോഗിക ബ്രാഞ്ച് നേരിട്ട് സന്ദർശിക്കുക.

സൈബർ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന സൗജന്യ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www. cybercrime.gov.in ൽ വിവരമറിയിക്കുക.

Be careful not to lose money and personal information through fake customer care numbers.

Related Stories
എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

Oct 2, 2026 04:40 PM

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച് ജനം

എല്ലാം ദുരൂഹം, കേസ് എന്താകും? മീനങ്ങാടി കാർ ആക്രമണത്തെയും കൊട്ടിയൂരിലെ പരാക്രമങ്ങളെയും സാകൂതം വീക്ഷിച്ച്...

Read More >>
കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

Oct 1, 2026 08:04 PM

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും...

Read More >>
വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

Oct 1, 2026 03:35 PM

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ...

Read More >>
കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

Oct 1, 2026 02:45 PM

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും...

Read More >>
കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത്  ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

Oct 1, 2026 05:30 AM

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ...

Read More >>
ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

Sep 28, 2026 09:10 AM

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും...

Read More >>
Top Stories